ഈ മൽസ്യ കുഞ്ഞ് രക്ഷപ്പെടുമോ?


രണ്ടു മൂന്ന് ദിവസങ്ങളെ ആയുള്ളൂ ഞാൻ ഈ മത്സ്യ കുഞ്ഞിനെ അക്വേറിയത്തിൽ കാണാൻ തുടങ്ങിയിട്ട്. സ്വല്പ നേരം പുറത്തു വന്ന ശേഷം ചെടികളുടെ വേരുകൾക്കിടയിൽ പോയി ഒളിച്ചിരിക്കും. എന്തിനാണങ്ങനെ ചെയ്യുന്നതെന്ന് ഞാൻ ഊഹിച്ചിരുന്നെകിലും, ഇന്ന് നേരിൽ കാണാൻ ഇടയായി. ഇന്ന് വൈകീട്ട് മൽസ്യ കുഞ്ഞ് കുറച്ചു നേരം അക്വേറിയത്തിൽ നീന്തി നടക്കുന്നത് കണ്ടു. അപ്പോഴേക്കും വലിയ മൽസ്യങ്ങൾ അതിന്റെ പിന്നാലെ വന്ന് കൊത്താനുള്ള ശ്രമം തുടങ്ങി. മൽസ്യ കുഞ്ഞ് വെള്ളത്തിന്റെ മുകൾ ഭാഗത്തേക്ക് വേഗത്തിൽ നീന്തി.


പിന്നെ എന്തുണ്ടായി എന്നറിയില്ല, മൽസ്യ കുഞ്ഞിനെ കാണാനില്ല! മറ്റു മൽസ്യങ്ങൾ വിഴുങ്ങിയോ അതോ മൽസ്യ കുഞ്ഞ് രക്ഷപ്പെട്ട് ചെടികളുടെ വേരുകൾക്കിടയിൽ ഒളിച്ചോ എന്നറിയില്ല. കുറെ നേരം നിരീക്ഷിച്ചിട്ടും മൽസ്യ കുഞ്ഞിനെ പിന്നെ കാണാനായില്ല. രക്ഷപ്പെട്ടിട്ടുണ്ടാവും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു.