ഈ സീസണിൽ കൂർക്ക മുളക്കാറുണ്ടോ?
|ഈ സീസണിൽ കൂർക്ക മുളക്കാറുണ്ടോ?
ചെറുപ്പത്തിൽ വീട്ടിൽ കൂർക്ക നട്ടിരുന്നത് ഏകദേശം ജൂൺ മാസത്തിലാണെന്ന് തോന്നുന്നു. ഡിസംബർ മാസത്തിലാണ് കൂർക്ക അധികവും മാർക്കറ്റിൽ വരാറ്. ഇത്തവണ കടയിൽ നിന്ന് കറി വെക്കാൻ വാങ്ങിച്ച കൂർക്ക പല സ്ഥലത്തായി പാകി നോക്കി. ആദ്യമൊക്ക വെള്ളം ഒഴിച്ച് കൊടുത്തെങ്കിലും മുളക്കത്തായപ്പോൾ നിർത്തി. അതിനിടെ ഒരു സ്ഥലത്തു കൂർക്ക പാകിയിടത്ത് മുളക്കത്തായപ്പോൾ പയർ നട്ടു. പയർ ധാരാളം മുളച്ചത് കൊണ്ട് സ്ഥിരമായി വെള്ളം ഒഴിച്ചുകൊണ്ടിരുന്നു. ഇപ്പോൾ ഇതാ രണ്ട് കൂർക്ക തലപ്പുകൾ കാണുന്നു. ഇനി നല്ല വേനലായത് കൊണ്ട് ഇവ വളരുമോ അതോ കുറച്ചു കഴിഞ്ഞാൽ ഉണങ്ങി പോകുമോ എന്തോ.
