ഉണങ്ങി പോയ ചെടിയുടെ അതിജീവനം കാണാം!

ഉണങ്ങി പോയ ചെടിയുടെ അതിജീവനം കാണാം!

ഈ നന്ദ്യാർവട്ടം ചെടി ഒട്ടൊക്കെ ഉണങ്ങി പോയിരുന്നു. വാടുന്നത് കണ്ട ഉടനെ തണലത്തേക്ക് മാറ്റിയെങ്കിലും ഏകദേശം മുഴുവനായി ഉണങ്ങുന്ന പോലെ കണ്ടു. പക്ഷെ പ്രതീക്ഷ കൈവെടിയാതെ ദിവസവും നനച്ചു കൊണ്ടിരുന്നു. ഇപ്പോൾ ഇതാ പുതിയ തളിരുകൾ വരാൻ തുടങ്ങി.

ഉണങ്ങി പോയ ചെടിയുടെ അതിജീവനം
ഉണങ്ങി പോയ ചെടിയുടെ അതിജീവനം

ഉണങ്ങിയ ചില്ലകൾ വെട്ടി കളഞ്ഞപ്പോൾ, ചെടി ചെറുതായി പോയെങ്കിലും സുന്ദരമായി.

വെട്ടി കളഞ്ഞ ചില്ലകളിലെ ഇലകൾ കുഞ്ഞു ചെടികൾക്ക് പുതയിടാൻ (Mulching) ഉപയോഗിച്ചപ്പോൾ ചെടിച്ചട്ടികളിലെ ജലനഷ്ടം കുറയും.