എന്റെ ആദ്യത്തെ കയ്പക്ക വിളവെടുപ്പ്
|എന്റെ ആദ്യത്തെ കയ്പക്ക വിളവെടുപ്പ്
കയ്പക്കക്ക് പുഴു ശല്യം ഒഴിവാക്കാൻ കവർ ഇട്ടു കൊടുത്ത കാര്യം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നല്ലോ. ഇന്ന് നോക്കിയപ്പോൾ കയ്പക്ക അത്യാവശ്യം വളർന്നതായി കണ്ടു. എന്നാൽ ആദ്യത്തെ വിളവെടുപ്പ് ഇന്നാവാം എന്ന് കരുതി. ഒരു പക്ഷെ ഈ കയ്പക്കകൾ ഇനിയും വളരുമായിരിക്കും.
ആദ്യത്തേതായതിനാൽ ഇന്ന് പറിച്ചെടുത്ത് നാളെ കറിക്കെടുക്കാമെന്ന് വിചാരിക്കുന്നു. ഉള്ളതിൽ കൂടുതൽ വലുപ്പമുള്ള മൂന്നെണ്ണം പറിച്ചെടുത്തു. ഇത് വരെ പുഴു ശല്യം വന്നതായി കാണുന്നില്ല. ഒരെണ്ണത്തിന് മുകളിൽ കുറച്ചു കുഞ്ഞൻ ഉറുമ്പുള്ള ഉണ്ടായിരുന്നു. പക്ഷെ കയ്പക്കക്ക് കുഴപ്പമൊന്നും കാണുന്നില്ല. ഇനിയുള്ള മൂന്നെണ്ണം ചെറിയവയാണ്. അവ കൂടുതൽ വളരുമോ എന്ന് നോക്കാം എന്നും വിചാരിച്ചു.