എന്റെ പുതിയ വെണ്ട ചെടികൾ കായ്ച്ചു തുടങ്ങി

എന്റെ പുതിയ വെണ്ട ചെടികൾ കായ്ച്ചു തുടങ്ങി

മുൻപൊക്കെ ഞാൻ വെണ്ട നട്ടിരുന്നത് ചെടിച്ചട്ടികളിയായിരുന്നു. ഇത്തവണ കുറെ വിത്ത് കിട്ടിയത് കൊണ്ട് മുൻപ് പുല്ല് വളർന്ന കിടന്നിരുന്ന സ്ഥലം വൃത്തിയാക്കി അവിടെയാണ് നട്ടത്. പക്ഷെ ജലാംശം കുറവുള്ള മണ്ണായതിനാൽ വളർച്ച കുറവായിരുന്നു. ഒന്നരാടം ദിവസമേ നനക്കാൻ പറ്റിയിരുന്നുള്ള, അതും മിതമായി മാത്രം. എന്നിരുന്നാലും ചെടികൾ സമയത്ത് തന്നെ കായ്ക്കാൻ തുടങ്ങി. ചെടികളും കായകളും ചെറുതാണെന്ന് മാത്രം. ചെടികൾ എണ്ണത്തിൽ കൂടുതൽ ഉള്ളതുകൊണ്ട് കറിക്കാവശ്യത്തിനുള്ളത് കിട്ടും. എന്റെ കൃഷിയുടെ ലക്‌ഷ്യം അതും പിന്നെ വ്യായാമവും മനസികോല്ലാസവുമാണ്.