എയർ ലെയറിങ് പരാജയപ്പെട്ടെങ്കിലും ചെത്തി വേര് പിടിച്ചു!

എയർ ലെയറിങ് പരാജയപ്പെട്ടെങ്കിലും ചെത്തി വേര് പിടിച്ചു!

കുറച്ചു നാൾ മുൻപ് പിങ്ക് ചെത്തി ചെടി എയർ ലെയറിങ് ചെയ്യാൻ ശ്രമിച്ചെങ്കിലും വേരുകൾ ഒന്നും ഉണ്ടായില്ല. ആ കമ്പ് മുറിച്ചെടുത്ത് ഒരു വലിയ ചെടിച്ചട്ടിയിൽ മണ്ണിൽ കുത്തി വെച്ചു. ഇലകളൊന്നും കൊഴിഞ്ഞു പോയില്ല. പുതിയ ഇലകൾ ഉണ്ടാകാനും തുടങ്ങി. എന്നാൽ വേര് പിടിച്ചോ എന്ന് നോക്കാൻ ഇന്ന് പറിച്ചെടുത്തു. വേരുകൾ ഉണ്ടായതായി കണ്ടപ്പോൾ സന്തോഷമായി.

മറ്റൊരു സ്ഥലത്തെ മണ്ണിൽ കുഴിച്ചിട്ടു. മുൻപ് വെറുതെ ഒരു കമ്പ് നട്ടു നോക്കിയപ്പോൾ ഉണങ്ങി പോയി. ഇതിപ്പോൾ വേര് പിടിച്ച ചെടിയായതിനാൽ നന്നായി വളരുമെന്ന് പ്രതീക്ഷിക്കട്ടെ. അപ്ഡേറ്റുകൾ പോസ്റ്റ് ചെയ്യാം. ഈ ഇനം ചെത്തി ചെടികൾ എനിക്ക് ആകെ ഒന്നോ രണ്ടോ ഉള്ളു. ഈ ഇനത്തിന്റെ പൂക്കൾക്ക് നല്ല ഭംഗിയാണ്.