ഏറെ പ്രതീക്ഷകളോടെ കുഞ്ഞു കയ്പ ചെടി

ഒരു പതിനൊന്ന് ഇഞ്ച് ചെടിച്ചട്ടിയിലാണ് ഈ കുഞ്ഞു കയ്പ ചെടി വളർന്നു വരുന്നത്. പടർത്താൻ സൗകര്യം കുറവായതിനാൽ ചെടിച്ചട്ടി ഒട്ടുമാവിൻ അടുത്ത് കൊണ്ടുവച്ചു, അതിലേക്ക് പടർന്ന് കയറട്ടെ എന്ന് വിചാരിച്ച്. ഏതായലും ഈ ഒട്ടുമാവിനെകൊണ്ട് ഇത് വരെ ഉപയോഗമൊന്നും ഉണ്ടായിട്ടില്ല. തഴച്ചു വളരുന്നുണ്ടെങ്കിലും മൂന്ന് കൊല്ലമായിട്ടും കായ്ച്ചിട്ടില്ല. പിറ്റേ കൊല്ലം മറ്റൊരിടത്ത് നട്ടത് കഴിഞ്ഞ കൊല്ലം രണ്ട് തവണ പൂത്തു, ഇക്കൊല്ലവും പൂത്തിട്ടുണ്ട്. ഈ ഒട്ടുമാവ് കയ്പ പടർത്താനുള്ള താങ്ങാവട്ടെ എന്ന് കരുതി. കയ്പച്ചെടിക്ക് അത്യാവശം പടരാനുള്ള ചില്ലകളുണ്ട് ഈ ഒട്ടുമാവിന്. മുറ്റത്താണെങ്കിൽ അതിലും വലിയ ചെടിയൊന്നും ഇല്ലതാനും.

This tiny bitter gourd plant is growing in an eleven inch pot. Since there is little room climbing up, the plant pot was brought close to a grafted mango plant, thinking that it would spread into it. This grafted mango plant has been of no use till now. Although it is flourishing well, it has not borne fruit in three years. Another one in a different place which was planted the following year has bloomed twice last year and it has bloomed this year as well. I thought that this mango plant would be a support for the bitter gourd plant. It has enough branches for the bitter gourd plant to climb up. There is no bigger plant in the yard either.