ഒടുവിൽ കറിവേപ്പിൻ ചെടികൾ നന്നായി വളരാൻ തുടങ്ങി!

ഒടുവിൽ കറിവേപ്പിൻ ചെടികൾ നന്നായി വളരാൻ തുടങ്ങി!

കുറെ കാലത്തോളം എനിക്ക് കറിവേപ്പിൻ ചെടികൾ കാര്യമായി ഉണ്ടായിരുന്നില്ല. ആദ്യം മൂന്ന് ഗ്രോ ബാഗുകളിൽ ഓരോ ചെടി വീതം നഴ്സറിയിൽ നിന്ന് കൊണ്ടുവന്നു. അവയൊന്നും ശരിക്ക് വളർന്നില്ല. മാറ്റി നിലത്തെ മണ്ണിലേക്ക് നട്ടിട്ടും മെച്ചമുണ്ടായില്ല. ഒടുവിൽ ഏകദേശം മുപ്പത് കുഞ്ഞു കറിവേപ്പിൻ തൈകൾ വേറെ ഒരു നഴ്സറിയിൽ നിന്ന് കൊണ്ടുവന്നു. അവയെല്ലാം കൂടി മൂന്ന് കുഞ്ഞു പൊളിത്തീൻ കവറുകളിൽ ആണ് ഉണ്ടായിരുന്നത്. എല്ലാം വേർതിരിച്ചെടുത്ത് പല സ്ഥലങ്ങളിൽ ആയി നട്ടു. ആദ്യമൊക്കെ കടയിൽ നിന്ന് വാങ്ങിച്ച ഓർഗാനിക് വളത്തിന്റെ പൊടി ഇട്ടു കൊടുത്തു നോക്കി. പൈസ ചിലവായതല്ലാതെ മെച്ചം ഒന്നും കിട്ടിയില്ല. പിന്നെയാണ് അതു വരെ വെറുതെ കളഞ്ഞിരുന്ന കരിയിലയും കിച്ചൻ വേസ്റ്റും വളമായി ഇടാൻ തുടങ്ങിയത്. അത് കൊണ്ടാണോ എന്നറിയില്ല, ഇപ്പോൾ ചിലവും മിച്ചം, കറിവേപ്പിലയുടെ വളർച്ചയും മെച്ചം. കടയിൽ നിന്ന് കറിവേപ്പില വാങ്ങുന്നത് നിർത്താൻ പറ്റി.

ഒടുവിൽ കറിവേപ്പിൻ ചെടികൾ നന്നായി വളരാൻ തുടങ്ങി!