ഒരു പീച്ചിങ്ങ മാത്രം വലുതായി വരുന്നുണ്ട്

ഒരു പീച്ചിങ്ങ മാത്രം വലുതായി വരുന്നുണ്ട്

എനിക്ക് മൂന്ന് പീച്ചി ചെടികളാണ് ഉള്ളത്. മൂന്നും നല്ലവണ്ണം പടർന്നിട്ടുണ്ട്. ധാരാളം കായയുള്ള പൂക്കളും ഉണ്ടാകുന്നുണ്ട്. എന്നാൽ അവയെല്ലാം കുറച്ചു ദിവസം കഴിയുമ്പോൾ വാടി പോകുന്നു. ആദ്യമായാണ് ഈ പീച്ചിങ്ങ മാത്രം സ്വല്പം വലുതാവാൻ തുടങ്ങിയിരിക്കുന്നത്. ഇതെനിക്ക് പ്രതീക്ഷ നൽകുന്നു.

ഒരു പീച്ചിങ്ങ മാത്രം വലുതായി വരുന്നുണ്ട്
ഒരു പീച്ചിങ്ങ മാത്രം വലുതായി വരുന്നുണ്ട്

പൂർണ്ണ വളർച്ചയെത്തുമെന്ന് പ്രതീക്ഷിക്കട്ടെ. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമേ നനക്കാൻ പറ്റാറുള്ളൂ. അതുകൊണ്ടാണോ പീച്ചിങ്ങകൾ കൊഴിഞ്ഞു പോകുന്നതെന്ന് അറിയില്ല. പക്ഷെ ചെടികളുടെ കട ഉണങ്ങിയൊന്നും കാണാറില്ല. ഏതായാലും ഒരെണ്ണമെങ്കിലും വലുതാവുന്നത് കാണാൻ സന്തോഷമുണ്ട്. അപ്ഡേറ്റുകൾ പോസ്റ്റ് ചെയ്യാം.