ഒരേ സമയം ഒരേ സ്ഥലത്തു നട്ട ആണിപൂവൻ വാഴകൾക്ക് വളർച്ചയിൽ എന്തേ ഇത്ര വ്യത്യാസം?
|ഒരേ സമയം ഒരേ സ്ഥലത്തു നട്ട ആണിപൂവൻ വാഴകൾക്ക് വളർച്ചയിൽ എന്തേ ഇത്ര വ്യത്യാസം?
ഈ രണ്ട് അണിപൂവൻ വാഴകളും ഒരേ സമയത്ത് നട്ടതാണ്. നടുമ്പോൾ വാഴ കിഴങ്ങുകൾക്ക് ഏകദേശം ഒരേ വലിപ്പമായിരുന്നു. മുളകളും ഒരുപോലെയായിരുന്നു. ഒരേ തരത്തിലുള്ള പരിചരണമാണ് രണ്ടിനും നൽകുന്നത്. എന്നാലും വളർച്ചയിൽ പ്രകടമായ വ്യത്യാസം കാണാം. ഒരെണ്ണം കഷ്ടിച്ച് രണ്ടടി പൊക്കമേ ആയിട്ടുള്ളു. മറ്റേത് ഒരാൾ പൊക്കത്തിൽ അധികമായി, കുഞ്ഞു തൈകളും വളരാൻ തുടങ്ങിയിട്ടുണ്ട്. പ്രകൃതിയിലെവൈരുദ്ധ്യങ്ങൾ എന്നെല്ലാതെ എന്ത് പറയാൻ!