ഓറഞ്ച് കൃഷി ചെയ്യാനുള്ള പുതിയ ശ്രമം!

ഓറഞ്ച് കൃഷി ചെയ്യാനുള്ള പുതിയ ശ്രമം!

കുറെ നാളായി ഞാൻ ഓറഞ്ച് കൃഷി ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട്. ആദ്യം ഓറഞ്ച് കുരുകൾ നട്ടു നോക്കി. ഒന്നും മുളച്ചില്ല. പിന്നെ നല്ല രണ്ട് നാഗ്പൂർ ഓറഞ്ച് ചെടികൾ നഴ്സറിയിൽ നിന്ന് വാങ്ങി പതിനെട്ട് ഇഞ്ച് ചെടി ചെടികളിൽ നട്ടു. വളർച്ച മുരടിച്ചപ്പോൾ നിലത്തെ മണ്ണിൽ പറിച്ചു നട്ടു. ഒരെണ്ണം ഇപ്പോഴും വലിയ വളർച്ച ഇല്ലാതെ നില്പുണ്ട്, പക്ഷെ ഇത് വരെ പൂവണിഞ്ഞിട്ടില്ല. മറ്റൊരെണ്ണം പൂർണ്ണമായി ഉണങ്ങി പോയി. ഇന്നലെ കടയിൽ നിന്ന് നല്ല മധുരമുള്ള ഓറഞ്ച് കിട്ടിയപ്പോൾ അവയുടെ കുരുകൾ നട്ടു നോക്കിയാലോ എന്നൊരു ആഗ്രഹം. ഇത്തവണ ഒരു ദിവസം വെള്ളത്തിൽ കുതിർത്ത ശേഷം നടാമെന്ന് കരുതുന്നു. മുളക്കുമോ ആവോ, അപ്ഡേറ്റുകൾ പോസ്റ്റ് ചെയ്യാം.