കറി വെക്കാൻ വാങ്ങിച്ച കാപ്സിക്കത്തിന്റെ വിത്തുകൾ നട്ടുണ്ടാക്കിയ തൈകൾ!
|കറി വെക്കാൻ വാങ്ങിച്ച കാപ്സിക്കത്തിന്റെ വിത്തുകൾ നട്ടുണ്ടാക്കിയ തൈകൾ!
കറി വെക്കാൻ വാങ്ങിച്ച കാപ്സിക്കത്തിന്റെ വിത്തുകൾ നട്ടാൽ മുളക്കുമോ എന്ന് സംശയമായിരുന്നു. ഒന്ന് പരീക്ഷിച്ച് നോക്കാമെന്ന് വെച്ചു. പ്രതീക്ഷക്ക് വിപരീതമായി ധാരാളം തൈകൾ മുളച്ചിരിക്കുന്നു.
ഏകദേശം അര അടി ആഴത്തിൽ തടമെടുത്തിരുന്നു. തടത്തിൽ പച്ചക്കറി വെയ്സ്റ്റും കരിയിലകളും നിറച്ച് മണ്ണിട്ട് മൂടി. അതിനു മുകളിൽ കാപ്സിക്കത്തിന്റെ വിത്തുകൾ വിതറി. അതിന് മുകളിൽ വീണ്ടും സ്വല്പം മണ്ണ് വിതറി. ദിവസവും നല്ലവണ്ണം വെള്ളം തളിച്ച് കൊടുത്തു. ഇനി ഈ തൈകൾ നന്നായി വളരുമോ, കായ്ക്കുമോ എന്നൊക്കെയാണ് ചിന്തകൾ. മുൻപ് ഓൺലൈൻ ആയി വാങ്ങിച്ച് നട്ട ചെടികളിൽ അകെ രണ്ടു കുഞ്ഞു കാപ്സിക്കം ആണ് ഉണ്ടായത്. അപ്ഡേറ്റുകൾ പോസ്റ്റ് ചെയ്യാം.