കാപ്സിക്കം ചെടി നന്നായി വളർന്നു വരുന്നുണ്ട്
|കാപ്സിക്കം ചെടി നന്നായി വളർന്നു വരുന്നുണ്ട്

കറി വെക്കാൻ വാങ്ങിച്ച കാപ്സിക്കത്തിന്റെ വിത്തുകൾ നട്ടപ്പോൾ കുറെ തൈകൾ കിട്ടി. അവയിൽ ചിലത് ചെടി ചെടികളിൽ പറിച്ചു നട്ടു. ഏറ്റവും നന്നായി വളരുന്നത് ഈ ചെടിയാണ്. വലിയ ഇലകൾ കാണുമ്പോൾ കണ്ണിന് കുളിർമ്മ തോന്നുന്നു. ദിവസവും ഒന്നോ രണ്ടോ നേരം വെള്ളം ഒഴിച്ച് കൊടുക്കുന്നുണ്ട്. ഇടക്ക് കമ്പോസ്റ്റ് വളവും ചേർത്തു കൊടുക്കും. നേരിട്ടുള്ള വെയിലിന് പകരം ചെരിഞ്ഞുള്ള വെയിൽ കിട്ടുന്നിടത്താണ് ചെടി ചട്ടി വെച്ചിരിക്കുന്നത്. ഇത് വരെ പൂത്തിട്ടില്ല. തൊട്ടടുത്ത് മുൻപേ നട്ട ഒരു മല്ലി ചെടിയും കാണാം.