കാരറ്റ് ചെടി മൊട്ടിട്ടു തുടങ്ങി!

കാരറ്റ് ചെടി മൊട്ടിട്ടു തുടങ്ങി!

കാരറ്റ് ചെടികൾ പൂക്കാൻ ഒരുങ്ങുകയാണ്. കുറെ പൂമൊട്ടുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇവ വിരിഞ്ഞാൽ കുഞ്ഞു വെള്ള പൂക്കളാണ് പ്രതീക്ഷിക്കുന്നത്. ഒരു ചെടി മാത്രം പൂത്താൽ പരാഗണം ബുദ്ധിമുട്ടായിരിക്കും, അടുത്തൊന്നും വേറെ കാരറ്റ് ചെടികൾ ഉണ്ടാകാൻ സാദ്ധ്യത ഇല്ലാത്തതിനാൽ. മാത്രമല്ല കാരറ്റ് ചെടിയോട് സാമ്യമുള്ള കാട്ടു ചെടികളുമായി ക്രോസ്സ് പോളിനേഷൻ നടക്കാനുള്ള സാധ്യതയും ഉണ്ട്. കഴിഞ്ഞ തവണ പൂത്തപ്പോൾ കുറേ വിത്തുകൾ കിട്ടി, അവ മുളക്കുകയും ചെയ്തു, പക്ഷെ ശക്തമായ മഴയിൽ എല്ലാം നശിച്ചു പോയി. പിന്നെ ഇക്കൊല്ലം പുതിയ വിത്തുകൾ വാങ്ങേണ്ടി വന്നു. അടുത്ത് കാണുന്ന വലിയ ഇലകൾ വയലറ്റ് വരയൻ പയറിന്റേതാണ്.