കുഞ്ഞു ചെടി ചട്ടിയിൽ ഇത്രയും വെണ്ട തയ്‌കൾ, എന്ത് ചെയ്യും?
|കുഞ്ഞു ചെടി ചട്ടിയിൽ ഇത്രയും വെണ്ട തയ്‌കൾ, എന്ത് ചെയ്യും?

ഒരു ഉണങ്ങിയ വെണ്ടക്ക പൊളിച്ച് വിത്തുകൾ ഈ ചെടിച്ചട്ടിയിൽ വെറുതെ വിതറിയിരുന്നു. കുറെ കാലമായുള്ള വിത്തുകളായതിനാൽ അധികം മുളക്കാൻ സാധ്യതയില്ലെന്ന് കരുതിയാണ് അങ്ങിനെ ചെയ്തത്. എന്നാൽ പ്രതീക്ഷക്ക് വിപരീതമായി ഒട്ടുമുക്കാലും മുളച്ചിരിക്കുന്നു. ഇനി ഇപ്പോൾ എന്ത് ചെയ്യുമെന്നായി. ഏതായാലും ഒരെണ്ണത്തിന് പോലും വളരാനുള്ള മണ്ണ് ഈ ചെടി ചട്ടിയിൽ ഇല്ല. എന്റെ കയ്യിലാണെകിൽ ഇപ്പോൾ ഒഴിഞ്ഞ ചെടി ചട്ടികളും ഇല്ല. പറമ്പിൽ പറിച്ചു നടാമെന്ന് വെച്ചാൽ ഈ വേനലിൽ മിക്കവാറും മുഴുവനും ഉണങ്ങി പോകും. വിഷു കഴിഞ്ഞാൽ വേനൽ ഇല്ല എന്നായിരുന്നു പഴമൊഴി. വേനൽ മഴ പെയ്യാൻ കാത്തിരിക്കുന്നു.