കുഞ്ഞു പ്ലാവിൽ ഇനിയും കുഞ്ഞു ചക്കകൾ


കടുത്ത വേനലിലും ഈ ഗ്രാഫ്റ്റ് ചെയ്ത പ്ലാവ് വീണ്ടും കായ്ക്കാൻ തുടങ്ങിയിരിക്കുന്നു. കുറച്ചു നാൾ മുൻപാണ് ഒരു ചക്ക പ്രത്യെക്ഷപ്പെട്ടത് . ഇപ്പോൾ ഇതാ രണ്ടെണ്ണം കൂടി കാണാനുണ്ട്. ഇത് വരെ ഒന്നും കൊഴിഞ്ഞു പോയിട്ടില്ല. ഒരു വേനൽ മഴ കൂടി കിട്ടിയാൽ നന്നായേനെ എന്ന് തോന്നുന്നു. പക്ഷെ മഴ ഇങ്ങോട്ടൊന്ന് എത്തിനോക്കുന്നു പോലുമില്ല.

More tiny jack fruits in this tiny plant

This grafted jackfruit plant has started bearing fruit again even in hot summer. A few days ago a small jackfruit appeared. Now here are two more. None has fallen out so far. It would be nice to have a bit of summer rain. But there is no sign of rain coming this side.