കൂർക്ക ചെടികൾ തഴച്ചു വളരുന്നത് കാണാം
|കൂർക്ക ചെടികൾ തഴച്ചു വളരുന്നത് കാണാം
Chinese Potato plants growing well!
ഈ കൂർക്ക ചെടികൾ എല്ലാം കൂർക്ക കിഴങ്ങുകൾ നട്ടുണ്ടായവയാണ്. ഇവയുടെ തലപ്പുകൾ നുള്ളി നട്ട് വേറെ കുറെ ചെടികൾ ഉണ്ടായിരുന്നെങ്കിലും അതിൽ കുറെ മഴ മാറിനിന്നപ്പോൾ ഉണങ്ങി പോയി. കുറച്ചൊക്കെ ഇപ്പോളും വളരുന്നുണ്ട്. എന്നാൽ കൂർക്ക കിഴങ്ങുകൾ നട്ടുണ്ടായ ഈ ചെടികൾ മഴ മാറിനിന്നപ്പോളും പിടിച്ചു നിന്നു. വീണ്ടും മഴ പെയ്യാൻ തുടങ്ങിയപ്പോൾ നന്നായി തഴച്ചു വളർന്നു. കൂർക്കയ്ക്ക് നല്ലത് പൂഴി കലർന്ന മണ്ണാണെകിലും ഇവിടെ ചുവന്ന മണ്ണാണ്. ഇവിടങ്ങളിൽ പൊതുവെ കൂർക്ക കൃഷി കുറവാണ്. അധികവും തൃശൂർ ഭാഗത്താണ് എന്നാണ് കേട്ടിരിക്കുന്നത്. കൂർക്കകൾ ഉണ്ടാകാൻ ഇനിയും ഒരു മാസമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് തോന്നുന്നു. അപ്ഡേറ്റുകൾ പോസ്റ്റ് ചെയ്യാം.