കൊച്ചു ചെടിച്ചട്ടിയിലെ മുളക് ചെടി മൊട്ടിട്ടു

കൊച്ചു ചെടിച്ചട്ടിയിലെ മുളക് ചെടി മൊട്ടിട്ടു

സ്ഥല പരിമിതി കൊണ്ടാണ് ഈ മുളക് തൈ ആറിഞ്ച് ചെടിച്ചട്ടിയിൽ നടേണ്ടി വന്നത്. കൂടുതൽ വലിപ്പമുള്ള ചെടിച്ചട്ടികളിൽ എല്ലാം മറ്റു ചെടികൾ ഉണ്ടായിരുന്നു. പച്ചക്കറി കൃഷിയിൽ ഒരു ചെടി ഉണങ്ങി പോയാൽ മാത്രമേ മറ്റൊരു ചെടിക്ക് ചെടിച്ചട്ടിയിൽ സ്ഥാനം കിട്ടൂ. വലിയ ചെടിച്ചട്ടിയാണെങ്കിൽ ചിലപ്പോൾ ഒന്നിലധികം ചെറിയ ചെടികൾ നാടാറുണ്ട്. പക്ഷെ ആറിഞ്ച് ചെടിച്ചട്ടി തീരെ നിവർത്തിയില്ലെങ്കിൽ മാത്രമേ പച്ചക്കറി കൃഷിക്ക് ഉപയോഗിക്കാറുള്ളൂ. അധികവും കൊച്ചു പൂച്ചെടികൾ നടാനാണ് ഉപയോഗിക്കാറ്. പൂച്ചെടി ഇല്ലാത്ത സമയത്ത് ചിലപ്പോൾ ഇതുപോലെ പച്ചക്കറി കൃഷിക്ക് പരീക്ഷിക്കും. നേരത്തേ ഇതുപോലെ പയർ കൃഷി നടത്തിയിരുന്ന വിഡിയോ കണ്ടിരിക്കുമല്ലോ.