കോവൽ വള്ളിയിലെ ആദ്യത്തെ കോവക്ക!

കോവൽ വള്ളിയിലെ ആദ്യത്തെ കോവക്ക!

കഴിഞ്ഞ ദിവസം കോവൽ വള്ളി പൂവിട്ടതിന്റെ വിഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. ഇപ്പോൾ ഒരു കോവക്ക ഉണ്ടായിരിക്കുന്നത് കാണാം. പക്ഷെ ഒറ്റ കോവക്ക ഒരു ഉപ്പേരിക്ക് തികയുകയില്ല. മറ്റു പൂക്കൾ കാണാനുമില്ല. എന്നാൽ കോവൽ ചെടിക്ക് ധാരാളം പുതിയ വള്ളികൾ ഉണ്ടാവുന്നത് കൊണ്ട് പ്രതീക്ഷയുണ്ട്, അടുത്ത് തന്നെ ഇനിയും പൂക്കളും കായകളും ഉണ്ടാകുമെന്ന്. സാധാരണ കോവൽ വള്ളികൾ കുറെ കാലം നില നിൽക്കുകയും ധാരാളം കായ്ക്കുകയും ചെയ്യാറുണ്ടെന്നാണ് എന്റെ ഏകദേശം അര നൂറ്റാണ്ട് മുൻപത്തെ അനുഭവം!

കോവൽ വള്ളിയിലെ ആദ്യത്തെ കോവക്ക!