കോവൽ വള്ളി നടുന്നു

കോവൽ വള്ളി നടുന്നു

കോവൽ ധാരാളം പടരുന്ന ഒരു ചെടിയായതിനാൽ പടരാൻ സൗകര്യമുള്ള സ്ഥലത്തു നോക്കി നടണം. ഒരു മതിലിന് അടുത്താണ് ഞാൻ നടുന്നത്. പച്ചില വളം ഇട്ടു പാകപ്പെടുത്തിയ മണ്ണിലാണ് നടുന്നത്. വെള്ളവും ഒഴിച്ചു കൊടുത്തു. അടുത്ത ദിവസങ്ങളിൽ പുതിയ ഇലകൾ വളരുമെന്ന് പ്രതീക്ഷിക്കുന്നു.

കോവക്ക ധാരാളം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. നന്നേ ചെറുപ്പത്തിൽ തറവാട് വീട്ടിൽ കോവക്ക ഉണ്ടായിരുന്നു. അതിന് ശേഷം ദശാബ്ദങ്ങളായി കോവക്ക വളർത്തിയിട്ടില്ല. അതുകൊണ്ട് ഒരു പുതുമ തോന്നുന്നു.