ക്രേപ്പ് ജാസ്മിൻ (Taberna)

ക്രേപ്പ് ജാസ്മിൻ (Taberna) ഒരു സാധാരണ പൂന്തോട്ട സസ്യമാണ്. ഇത് ഒരു കുറ്റിച്ചെടിയായി വളരുകയും 5 ഇതളുകളുള്ള വെളുത്ത പൂക്കൾ ഉണ്ടാവുകയും ചെയ്യുന്നു. പൂക്കൾക്ക് പ്രത്യക്ഷത്തിൽ മുല്ലപ്പൂവിനോട് സാമ്യമുണ്ടെങ്കിലും യഥാർത്ഥ മുല്ലപ്പൂ പോലെയുള്ള സുഗന്ധമൊന്നും ഇതിന് ഇല്ല. തണ്ട് ഒടിഞ്ഞാൽ പാൽ പോലെയുള്ള ലാറ്റക്സ് ഒഴുകി വരുന്നതിനാൽ ഇതിനെ Milk flower എന്നും വിളിക്കുന്നു. ഇവിടങ്ങളിൽ നാടൻ പേര് നന്ദ്യാർവട്ടം എന്നാണ്. ഇത് ചെറിയ ഇലകളും പൂക്കളും ഉള്ള ഇനമാണ്. മറ്റൊരിനത്തിന് കൂടുതൽ വലിപ്പമുള്ള ഇലകളും പൂക്കളുമാണ്. വാരിഗേറ്റഡ് ഇലകൾ ഉള്ളവയും ഉണ്ട്. അവക്കും പൂക്കൾ വെള്ള തന്നെയാണ്.

Crape Jasmine (Tabernaemontana divaricata) is a common garden plant. It grows a shrub and brings out white flowers with 5 petals. It is devoid of any significant fragrance like the true Jasmine flower. It has been called milk flower as the stem exudes a milky latex when broken. The native name of here is Nandyarvattam. This one has small leaves and flowers. Another variety has larger leaves and flowers. There are also those with variegated leaves. They also have white flowers.