ചാറ്റൽ മഴയിൽ ചാഞ്ഞു പോയ കറിവേപ്പിൻ തൈകൾ!

ചാറ്റൽ മഴയിൽ ചാഞ്ഞു പോയ കറിവേപ്പിൻ തൈകൾ!

ഇന്ന് രാവിലത്തെ ചാറ്റൽ മഴയിൽ ഈ കറിവേപ്പിൻ തൈകൾ ചാഞ്ഞു പോയി. സാധാരണ ശക്തമായ മഴക്കേ ചാഞ്ഞു പോകാറുള്ളൂ. മഴ തുള്ളികൾ ഇപ്പോളും ഇലകളിൽ കാണാം. ഈ കറിവേപ്പിൻ തൈകൾ നന്നായി വളരുന്നത് കൊണ്ട് ഇലകൾക്ക് കനം കൂടിയത് കൊണ്ടാണോ ചാറ്റൽ മഴയിൽ ചാഞ്ഞു പോയത് എന്നറിയില്ല. ഇപ്പോൾ യഥാർത്ഥ അടുക്കള തോട്ടമായി ആണ് ഇവ വളർത്തുന്നത്. കിച്ചൻ വേസ്റ്റ് മാത്രമേ വളമായി കൊടുക്കാറുള്ളു. കിച്ചൻ സിങ്കിൽ നിന്നുള്ള വെള്ളം ഡ്രെയിൻ പൈപ്പിലേക്ക് പോകുന്നതിനാൽ അത് ഉപയോഗിക്കാൻ പറ്റാറില്ല. മാത്രമല്ല, ഇപ്പോൾ പണ്ടത്തെ അപേക്ഷിച്ച് സോപ്പിന്റെ ഉപയോഗം കൂടുതൽ ആയതിനാൽ ആ ജലം ചെടിക്ക് ദോഷമാകുമോ എന്നും ചിന്തിക്കണം.