ചെടിച്ചട്ടിയിൽ അച്ചിങ്ങ പയർ കായ്ച്ചു നിൽക്കുന്നു!

ചെടിച്ചട്ടിയിൽ അച്ചിങ്ങ പയർ കായ്ച്ചു നിൽക്കുന്നു!

ഇത് കണ്ടോ, ഒരു ചെറിയ ചെടിച്ചട്ടിയിൽ കുഞ്ഞു ചെടിയിൽ അച്ചിങ്ങ പയർ കായ്ച്ചു നിൽക്കുന്നത്? ഇനിയിപ്പോൾ പച്ചക്കറി കൃഷിക്ക് സ്ഥലമില്ലെന്ന് ആർക്കും പറയാൻ പറ്റില്ല. വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികൾ നട്ടുണ്ടാക്കാൻ ആർക്കും ശ്രമിക്കാം. പോട്ടിങ് മിക്സ്ചർ നിറച്ച ചെടിച്ചട്ടികൾ നഴ്സറികളിൽ നിന്ന് കിട്ടും. അതിൽ അത്യാവശ്യത്തിന് വളവും ഉണ്ടാകും. പയർ വിത്തും അവിടെ നിന്ന് തന്നെ കിട്ടും. നട്ട് വെള്ളം ഒഴിച്ച് കൊടുത്താൽ മാത്രം മതി. പയറിന്റെ വേരിൽ നൈട്രജൻ ഫിക്സിങ് ബാക്ടീരിയ ഉള്ളതിനാൽ അടുത്ത കൃഷിക്കുള്ള വളം അത് താനേ ഉണ്ടാക്കും. ശ്രമിച്ചു നോക്കൂ. ഞാൻ പയറും വെണ്ടയും മാറി മാറിയാണ് നാടാറുള്ളത്. ഉണങ്ങിയ വേണ്ട ചെടിയിലാണ് പയർ പടർത്തുന്നത്.