ചെടിച്ചട്ടിയിൽ വെണ്ടയും വളരും

ചെടിച്ചട്ടിയിൽ വെണ്ടയും വളരും

ഇന്നലെ ചെടിച്ചട്ടിയിൽ അച്ചിങ്ങ പയർ കൃഷി ചെയ്യുന്നതിനെ പറ്റി പറഞ്ഞത് ഓർക്കുമല്ലോ. പയർ നടുന്നത് മുൻപ് വെണ്ട നട്ട ചെടിച്ചട്ടിയിലാണെന്നും പറഞ്ഞിരുന്നു. പയറിന്റെ വേരിൽ ഉള്ള നൈട്രജൻ ഫിക്സിങ് ബാക്ടീരിയ ഉണ്ടാക്കുന്ന വളം ഉപയോഗപ്പെടുത്തിയാണ് പിന്നെ അതെ ചെടിച്ചട്ടിയിൽ വെണ്ട നടുന്നത്. ഈ വെണ്ട ചെടി കായ്ക്കൽ ഒക്കെ കഴിഞ്ഞ് ഏകദേശം ഉണങ്ങി തുടങ്ങിയെങ്കിലും ഇപ്പോഴും ഇടയ്ക്കിടെ പുതിയ ശിഖരങ്ങളും, ആ ശിഖരങ്ങളിൽ വെണ്ടക്കയും ഉണ്ടാകുന്നുണ്ട്. ഇത് പൂർണമായി ഉണങ്ങാറാകുമ്പോളേക്കും ഇതിന്റെ ചുവട്ടിൽ വീണ്ടും പയർ നടും. അപ്പോൾ പയറിന് പടർന്നു കയറാൻ ഉണങ്ങിയ വെണ്ട ചെടി ഉപയോഗിക്കാം. അങ്ങനെ ചെടികൾ തമ്മിലുള്ള ഒരു പരസ്പര സഹകരണമാണ് എന്റെ കൊച്ചു കൃഷി. അല്ലാതെ ഇവിടെ വേറെ മാർഗമില്ല.