ചെമ്പരത്തിയുടെ പൂവിന് നിറം മാറുമോ?

ചെമ്പരത്തിയുടെ പൂവിന് നിറം മാറുമോ?

കുറച്ചു കാലം മുൻപുണ്ടായ ചെമ്പരത്തി പൂവാണ് ക്രീം നിറത്തിലുള്ള റോസാ പൂവിന്റെ കൂടെ കാണുന്നത്. ഒറ്റക്ക് കാണുന്ന ചെമ്പരത്തി പൂവ് ഇന്നലെ വിരിഞ്ഞതാണ്. രണ്ട് പൂക്കളും തമ്മിൽ ഇതളുകളുടെ രൂപത്തിലും നിറത്തിലും പ്രകടമായ വ്യത്യാസം കാണാം. രണ്ടും ഒരു ചെടിയിലാണ് ഉണ്ടായിരിക്കുന്നത്. ആദ്യം ഞാൻ വിചാരിച്ചത് കാലാവസ്ഥാ മാറ്റം അനുസരിച്ച് പൂക്കളുടെ നിറത്തിലും രൂപത്തിലും വ്യത്യാസം വന്നിരിക്കാം എന്നാണ്. ചിലർ പറഞ്ഞു മണ്ണിലെ ലവണങ്ങളുടെ മാറ്റങ്ങൾ കൊണ്ടും അങ്ങിനെ സംഭവിക്കാം എന്ന്. ഇപ്പോൾ എനിക്ക് മറ്റൊരു ലളിതമായ സാധ്യത തോന്നുന്നു. ഇത് ഒരു ഗ്രാഫ്ട് ചെയ്ത ചെടിയാണ്. ഒരു പക്ഷെ പൂക്കളിൽ ഒന്ന് തായ് ചെടിയിൽ നിന്നും മറ്റൊന്ന് ഗ്രാഫ്ട് ചെയ്ത കമ്പിൽ നിന്നും ആയിരിക്കാം! ഈ ചെടിയിൽ പൂക്കൾ വളരെ വിരളമായതിനാൽ ഇതു വരെ ഒരേ സമയത്ത് രണ്ട് നിറത്തിൽ ഒരുമിച്ച് പൂക്കൾ ഉണ്ടായിട്ടില്ല.

ചെമ്പരത്തിയുടെ പൂവിന് നിറം മാറുമോ