ജൂലൈ മാസത്തിലെ കണ്ണിമാങ്ങ വലുതായി!

ജൂലൈ മാസത്തിലെ കണ്ണിമാങ്ങ വലുതായി!

ഈ ഒട്ടുമാവ് ഇക്കൊല്ലം രണ്ടാം തവണയാണ് പൂക്കുന്നത്. ആദ്യം ഫെബ്രുവരിയിൽ പൂത്തെങ്കിലും കണ്ണിമാങ്ങകൾ എല്ലാം വേഗം കൊഴിഞ്ഞു പോയി. ഇത്തവണ ജൂലൈയിൽ ഉണ്ടായ കണ്ണിമാങ്ങയാണിത്. ഒരെണ്ണം ഒഴിച്ച് ബാക്കിയെല്ലാം കൊഴിഞ്ഞു. ഇത് മാത്രം വലുതായി വന്നു. ആദ്യമായി ഒട്ടുമാവിൽ ഒരു മാങ്ങ കണ്ടപ്പോൾ പേരക്കുട്ടിക്ക് വലിയ സന്തോഷമായി. ആദ്യമായി ഉണ്ടാകുന്ന മാങ്ങയതിനാൽ ഇനി എത്ര വലുതാകും എന്ന് അറിയില്ല. കാത്തിരുന്ന് കാണാം, അപ്ഡേറ്റുകൾ പോസ്റ്റ് ചെയ്യാം.