ടിഷ്യൂ കൾച്ചർ നേന്ത്ര വാഴയുടെ രണ്ടാം തലമുറയും കുലച്ചു!

ടിഷ്യൂ കൾച്ചർ നേന്ത്ര വാഴയുടെ രണ്ടാം തലമുറയും കുലച്ചു!

ആദ്യം പത്ത് ടിഷ്യൂ കൾച്ചർ വാഴ തൈകളാണ് നട്ടിരുന്നത്. അതിൽ ഒൻപത് എണ്ണവും കുലച്ചു. ഒരെണ്ണം കുലയ്ക്കാറായപ്പോൾ കൂമ്പ് ചീഞ്ഞു പോയി. ആ വാഴയുടെ തൈകളിൽ ഒന്നും അതുപോലെ കുലയ്ക്കാറായപ്പോൾ കൂമ്പ് ചീഞ്ഞു പോയി. ഇനിയിപ്പോൾ വല്ല ജനിതക രോഗവുമാണോ എന്ന് ചിന്തിച്ചിരിക്കുമ്പോളാണ് ഇതാ അതിന്റെ മറ്റൊരു തൈ കുലച്ചിരിക്കുന്നു. അല്ലെങ്കിൽ ഈ വാഴ കൂട്ടം മൊത്തമായി വെട്ടി കളയണമോ എന്ന് ആലോചിച്ചിരുന്നു. ഇനിയിപ്പോൾ കാത്തിരിക്കാം. മറ്റു തൈകൾ കൂടി കുലക്കുമോ എന്ന് നോക്കാം. വെട്ടി കളഞ്ഞാൽ വേസ്റ്റ് കുഴിച്ചിടാനും നല്ല ജോലിയാണ്. എല്ലാം ഒന്നും രണ്ടും ആൾ പൊക്കമുള്ള വാഴകളാണ്.