ടേബിൾ റോസ് തോട്ടം പുല്ല് നിറഞ്ഞ് കാടുപിടിച്ചോ?
|ടേബിൾ റോസ് തോട്ടം പുല്ല് നിറഞ്ഞ് കാടുപിടിച്ചോ?
കുറച്ചു ദിവസങ്ങൾ ശ്രദ്ധിക്കാൻ പറ്റാഞ്ഞപ്പോഴേക്കും ഈ ടേബിൾ റോസ് തോട്ടം പുല്ലുകൾ നിറഞ്ഞ് കാടു പിടിച്ച പോലെയുണ്ട്. എന്നാലും ധാരാളം പല വർണ്ണങ്ങളിലുള്ള പൂക്കൾ കാണാൻ ഭംഗിയുണ്ട്. ഈ പൂക്കളെ പത്തു മണി പൂക്കൾ എന്നും വിളിക്കാറുണ്ട്, വിരിയുന്ന സമയത്തെ സൂചിപ്പിച്ച്. ഉച്ചക്ക് ശേഷം നോക്കിയാൽ പൂക്കൾ വാടിയ പോലെ ഇരിക്കുമെങ്കിലും, പിറ്റേ ദിവസം രാവിലെ വീണ്ടും വിടർന്നിരിക്കും. ശാസ്ത്രീയ നാമം പോർട്ടുലാക്ക എന്നാണ്.