തണ്ണീർമത്തൻ തൈകൾ മുളച്ചു വരുന്നു!

തണ്ണീർമത്തൻ തൈകൾ മുളച്ചു വരുന്നു!

തണ്ണീർമത്തൻ അഥവാ തണ്ണിമത്തൻ ഇവിടങ്ങളിൽ വത്തക്ക എന്നാണ് അറിയപ്പെടുന്നത്. വേനലിൽ തണ്ണീർമത്തന് പ്രിയം ഏറും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഞങ്ങളും വാങ്ങി ഒരു തണ്ണീർമത്തൻ. രുചിയോടെ കഴിച്ച ശേഷം വിത്തുകൾ കുറെ കുഴിച്ചിട്ടു. കുറച്ചെണ്ണം മുളച്ചു വന്നു. പ്രത്യേകം തയ്യാറാക്കിയ വിത്തുകൾ അല്ലാത്തത് കൊണ്ടോ വേനലിന്റെ ശക്തി കൊണ്ടോ കുറെ എണ്ണം മുളക്കാതെയും പോയി. ചിലപ്പോൾ വരുന്ന ദിനങ്ങളിൽ മുളച്ചേക്കാം. ഏതായാലും മുളച്ചവ വേനൽ ചൂടിൽ ഉണങ്ങി പോകാതിരുന്നാൽ മതിയായിരുന്നു.