തോട്ടം നിറഞ്ഞു നിൽക്കുന്ന സുന്ദരമായ മോർമോഡിക്ക പുഷ്പങ്ങൾ!

തോട്ടം നിറഞ്ഞു നിൽക്കുന്ന സുന്ദരമായ മോർമോഡിക്ക പുഷ്പങ്ങൾ!

ഒരു പതിനൊന്ന് ഇഞ്ച് ചെടി ചട്ടിയിൽ നട്ട മോർമോഡിക്ക ചെടിയാണ് പടർന്ന് പന്തലിച്ച് അടുത്തുള്ള ചെടികളെയെല്ലാം മറച്ചു കൊണ്ട് തോട്ടം കയ്യടക്കിക്കൊണ്ടിരിക്കുന്നത്! ഒരു പതിനെട്ട് ഇഞ്ച് ചെടിച്ചട്ടിയിൽ നട്ട ഗന്ധരാജൻ ഏകദേശം കാണാനില്ലെന്ന് തന്നെ പറയാം. മറ്റു ചെടികളെ മൂടിക്കളയുന്നുണ്ടെങ്കിലും ധാരാളം പൂക്കൾ വിടരുന്നത് കൊണ്ട് പ്രൂൺ ചെയ്യാൻ തോന്നുന്നില്ല എന്നതാണ് സത്യം. ഇതിന്റെ തായ് ചെടി ഉള്ള വീട്ടിൽ ഇതിലും കൂടുതൽ പൂക്കളുണ്ട്. അപ്പോൾ ഈ ചെടിയിൽ ഇടതൂർന്ന് പൂക്കൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രൂൺ ചെയ്യാത്തത്. പോരെങ്കിൽ ഗന്ധരാജനാണെങ്കിൽ പൂക്കാൻ വളരെ മടിയാണ് താനും.

തോട്ടം നിറഞ്ഞു നിൽക്കുന്ന സുന്ദരമായ മോർമോഡിക്ക പുഷ്പങ്ങൾ!