നന്നേ ചെറിയ പ്ലാവ് കായ്ച്ചിട്ട് എന്തായി?
|
ഈ ഒരു ചെറിയ ചെടിയിലെ രണ്ടാമത്തെ ചെറിയ ചക്ക ഉണ്ടായത് ഏകദേശം ഒന്നര കൊല്ലം മുൻപ് പോസ്റ്റ് ചെയ്തിരുന്നല്ലോ. പിന്നെ എന്തുണ്ടായി എന്ന് പറയാൻ മറന്നു പോയി. ചിലർ അഭിപ്രായപ്പെട്ടിരുന്നു, ചെടിക്ക് ചക്ക താങ്ങാനാവാത്തതിനാൽ വെട്ടിക്കളയാണെമെന്നത്. അങ്ങിനെ ചെയ്യാൻ മനസ്സ് വരാത്തതിനാൽ ഒന്നും ചെയ്തില്ല. പക്ഷെ, ചക്കകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ കൊഴിഞ്ഞു പോയി. പിന്നെ കായ്ച്ചതുമില്ല. ഇപ്പോൾ ചെടി വളരുന്നുണ്ട്, പക്ഷെ കായ്ക്കാനുള്ള ശ്രമമൊന്നും കാണുന്നില്ല.
ആ ഗ്രാഫ്ട് ചെയ്ത പ്ലാവിപ്പോൾ ഇങ്ങനെയാണ്. ചില്ലകളും ഇലകളും മാത്രം. ഇനി എത്ര നാൾ കഴിഞ്ഞാണാവോ വീണ്ടും കായ്ക്കാൻ തുടങ്ങുന്നത്? വിയറ്റ്നാം ഏർളി ഇനത്തിൽ പെട്ടതാണിത് എന്നാണ് വാങ്ങുമ്പോൾ നഴ്സറിയിൽ നിന്ന് പറഞ്ഞിരുന്നത്.
What happened after this tiny jackfruit plant had borne fruits?
The second fruit on this small jackfruit plant was posted about a year and a half ago. I forgot to post what happened afterwards. Some suggested that the fruits should be cut away because the tiny plant cannot support it. I didn’t do anything because I didn’t feel like removing the nice little jackfruits. But the fruits fell off within a few days no further fruits came up after that. Now the plant is growing, but there is no attempt at flowering at all.
This is what the grafted plant looks like now. Only twigs and leaves. How long will it be before it starts bearing fruit again? At the time of purchase, the nursery person said that it belongs to the Vietnam Early variety.