നല്ല ഭംഗിയുള്ള Tetra മത്സ്യങ്ങളെ കാണാം

ഈയിടെ വാങ്ങിച്ചതാണ് ഈ രണ്ട് Tetra മൽസ്യങ്ങൾ. ഒരെണ്ണം ചുവപ്പ് നിറവും മറ്റത് പച്ച നിറവും. പൊതുവെ ശാന്ത സ്വഭാവക്കാരാണ് Tetra മൽസ്യങ്ങൾ. നല്ല തിളക്കമുള്ള നിറങ്ങളാണ് Tetra മത്സ്യങ്ങൾക്ക്. അത് കൊണ്ട് തന്നെ വീടുകളിലെ അക്വേറിയങ്ങളിൽ വളരെ ജനപ്രിയമാണ്. ചെറു മത്സ്യങ്ങൾക്ക് വലിയ വിലയുമില്ല. മറ്റു പല നിറങ്ങളിലും Tetra ലഭ്യമാണ്, പക്ഷെ അക്വേറിയത്തിൽ സ്ഥലമില്ലാത്തതിനാൽ വാങ്ങിച്ചില്ല.


Red swordtail, gold fish, black molly, platy എന്നീ മൽസ്യങ്ങൾ പിന്നിൽ നീന്തുന്നത് കാണാം. ആൺ red swordtailന്റെ നീണ്ട് കൂർത്ത വാല് ശ്രദ്ധേയമാണ്.