നീല ഹൈഡ്രാഞ്ചിയ പൂക്കൾ
|ഹൈഡ്രാഞ്ചിയ ഒന്നോ രണ്ടോ മീറ്റർ ഉയരം വരുന്ന കുറ്റി ചെടികളായാണ് വളരുന്നത്. പല നിറങ്ങളിലും കാണാറുണ്ട്. ഹൈഡ്രാഞ്ചിയ പൂക്കളെ പറ്റി വായിക്കാനിടയായ ഒരു രസകരമായ കാര്യമിതാ: മണ്ണിലെ പിഎച്ച് അനുസരിച്ച് ഹൈഡ്രാഞ്ചിയ പൂവിൻ്റെ നിറം മാറാം. മണ്ണിന്റെ pH 5.5 ഓ അതിൽ താഴെയോ ആണെങ്കിൽ നീല പൂക്കൾ ഉണ്ടാകും, 6.5 ഓ അതിൽ കൂടുതലോ ആണെങ്കിൽ പിങ്ക് ഹൈഡ്രാഞ്ചിയ പൂക്കൾ ഉണ്ടാക്കും, pH 5.5 നും 6.5 നും ഇടയിലുള്ള മണ്ണിൽ പർപ്പിൾ ഹൈഡ്രാഞ്ചിയ പൂക്കൾ ഉണ്ടാകും. അപ്പോൾ ഒരു ചോദ്യം, ഹൈഡ്രാഞ്ചിയ പൂക്കളുടെ നിറം നോക്കി മണ്ണിന്റെ pH അറിയാമെല്ലോ? വെളുത്ത ഹൈഡ്രാഞ്ചിയയുടെ നിറം pH അനുസരിച്ച മാറില്ല, അവ പിഗ്മെൻ്റ് ഉത്പാദിപ്പിക്കാത്തതുകൊണ്ട് തന്നെ.
Hydrangeas grow as shrubs that reach a height of one to two meters. It is found in many colors. Here’s an interesting fact to read about hydrangea flowers: Hydrangea flower color can change depending on the pH of the soil. A soil pH of 5.5 or below will produce blue flowers, 6.5 or higher will produce pink hydrangea flowers, and a soil pH between 5.5 and 6.5 will produce purple hydrangea flowers. So one question, can you tell the pH of the soil by looking at the color of hydrangea flowers? The color of white hydrangeas do not change with pH, as they do not produce pigment.