നേന്ത്ര വാഴ പൂ വിരിഞ്ഞു കഴിയാറായോ?

നേന്ത്ര വാഴ പൂ വിരിഞ്ഞു കഴിയാറായോ?

നേന്ത്ര വാഴ പൂ വിരിഞ്ഞു കഴിയാറായോ
നേന്ത്ര വാഴ പൂ വിരിഞ്ഞു കഴിയാറായോ?

എന്റെ ചെറുപ്പത്തിൽ വാഴ പൂ വിരിഞ്ഞു വരുമ്പോൾ കായയുള്ള പൂക്കൾ കഴിഞ്ഞാൽ ശേഷിക്കുന്ന ഭാഗം പറിച്ചെടുത്ത് ഉപ്പേരി വെക്കുമായിരുന്നു. അന്ന് അത് കടയിൽ വാങ്ങാനും കിട്ടുമായിരുന്നു. ചിലപ്പോൾ ബാക്കി പൂക്കൾ കൂടി വിരിയാൻ അനുവദിക്കും. ദിവസവും രാവിലെ പൂക്കൾ പറിച്ചെടുത്ത് തേൻ കുടിക്കാൻ. ഈ വാഴക്കുല വളരെ പൊക്കത്തിൽ ആയതിനാൽ രണ്ടും പറ്റുമെന്ന് തോന്നുന്നില്ല. വിരിഞ്ഞു തന്നെ തീരട്ടെ. ധാരാളം കൊച്ചു തേനീച്ചകൾ പൂക്കൾക്ക് ചുറ്റും വട്ടമിട്ട് പറക്കുന്നുണ്ട്. അവക്ക് സന്തോഷമായിക്കോട്ടെ!