പച്ച മുളകുകളുടെ കൂട്ടത്തിൽ ഒരു ചുവന്നു തുടുത്ത പഴുത്ത മുളക്

പച്ച മുളകുകളുടെ കൂട്ടത്തിൽ ഒരു ചുവന്നു തുടുത്ത പഴുത്ത മുളക്

പച്ച മുളകുകളുടെ കൂട്ടത്തിൽ ഒരു ചുവന്നു തുടുത്ത പഴുത്ത മുളക്
പച്ച മുളകുകളുടെ കൂട്ടത്തിൽ ഒരു ചുവന്നു തുടുത്ത പഴുത്ത മുളക്

ഈ ചെടിയിൽ ധാരാളം പച്ചമുളകുകൾ ഉണ്ടായി, എനിക്ക് കറിക്ക് ആവശ്യമുള്ളതിൽ അധികം. എന്നാൽ കുറച്ചു മുളകുകൾ പഴുക്കട്ടെ എന്ന് വെച്ചു. രണ്ട് ലക്ഷ്യങ്ങളാണ്. ഒന്ന് കുറച്ച് വിത്ത് കിട്ടുമോ എന്ന് നോക്കാം, ഇത്‌ നല്ല വിളവ് തന്ന ചെടിയായതിനാൽ. രണ്ട് കുറെ മുളകുകൾ പഴുത്തു വരുകയാണെങ്കിൽ ഉണക്കി ഉണക്ക മുളക് ഉപയോഗിക്കുന്ന കറികൾക്ക് വേണ്ടി കരുതി വെക്കാം. അത് കൂടുതൽ കാലം കേടുവരാതെ ഇരിക്കുമല്ലോ. പച്ചമുളക് പറിച്ചെടുത്തൽ ആവശ്യത്തിൽ അധികമായാൽ കുറച്ചു ദിവസം കഴിഞ്ഞാൽ ചീഞ്ഞു പോകുമല്ലോ.