പത്തു മണി പൂക്കൾ വീണ്ടും വിടരാൻ തുടങ്ങി!

പത്തു മണി പൂക്കൾ വീണ്ടും വിടരാൻ തുടങ്ങി!

ഇവിടെ മൂന്ന് നിറത്തിലുള്ള പത്തു മണിപ്പൂക്കൾ ഉണ്ടാകുന്ന ചെടികൾ ഉണ്ട്. വേനൽ ശക്തമായപ്പോൾ ചെടികൾ സ്വല്പം വാടി തുടങ്ങിയിരുന്നു. അതിന് മുൻപ് ധാരാളം പൂക്കൾ ഉണ്ടായിരുന്ന ചെടികൾ പൂക്കാതെയും ആയി. രണ്ടോ മൂന്നോ ദിവസങ്ങൾ കൂടുമ്പോൾ നനക്കാറുണ്ടായിരുന്നെങ്കിലും പൂക്കൾ വളരെ അപൂർവ്വമായി. ഒരു ചെറിയ വേനൽ മഴ ലഭിച്ചത് കൊണ്ടാണെന്ന് തോന്നുന്നു, വീണ്ടും പൂക്കൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. പക്ഷെ ഇളം പിങ്ക് നിറത്തിലുള്ള പൂക്കൾ മാത്രമേ കാണുന്നുള്ള. കടും പിങ്ക് നിറമുള്ളവയും മഞ്ഞ നിറമുള്ളവയും കൂടി വിടരാനുണ്ട്. അവക്ക് ഇളം പിങ്ക് പൂക്കളെക്കാളും ബംഗിയുണ്ടായിരുന്നു .

പത്തു മണി പൂക്കൾ വീണ്ടും വിടരാൻ തുടങ്ങി!