പയർ പടർത്താനുള്ള എന്റെ പുതിയ രീതി!

പയർ പടർത്താൻ ഇടമില്ലാത്തതിനാൽ മുൻപ് ഉണങ്ങാറായ വെണ്ട ചെടികളുടെ ചുവട്ടിലായിരുന്നു പയർ നാടാറുള്ളത്. പിന്നീടത് നേന്ത്രവാഴയുടെ ചുവട്ടിലാക്കി. വേനലായപ്പോൾ നേന്ത്രവാഴകൾ ഉണങ്ങാൻ തുടങ്ങിയപ്പോൾ പയർ കൃഷി വീണ്ടും വീട്ടുമുറ്റത്തേക്ക് മാറ്റി. ഇപ്പോൾ വലിപ്പമുള്ള വെണ്ട ചെടികളില്ല. സ്റ്റോറിൽ നോക്കിയപ്പോൾ വയറിങ്ങിന് ഉപയോഗിച്ചതിന്റെ മിച്ചം വന്ന പൈപ്പുകൾ കണ്ടു. എന്നാൽ അതാകട്ടെ പുതിയ പരീക്ഷണം എന്ന് തോന്നി. ചെടിച്ചട്ടികളിൽ പയർ വിത്ത് നട്ട ശേഷം വയറിങ് പൈപ്പ് താങ്ങായി നാട്ടി. ഇപ്പോൾ പയർ ചെടികളിൽ പൂവും കായും ആയി തുടങ്ങി. പയറിന്റെ ചുവട്ടിൽ കൂർക്ക കൃഷിയും കാണാം, സ്ഥലപരിമിതി തന്നെ കാരണം.