പറിച്ചു നട്ട വലിയ നന്ത്യാർവട്ടം ചെടി ഉഷാറായി
|പറിച്ചു നട്ട വലിയ നന്ത്യാർവട്ടം ചെടി ഉഷാറായി
ഈ ചെടി പറിച്ചു നടുന്ന സമയത്ത് വാടിയിരുന്നു, അടുത്ത ദിവസങ്ങളിൽ ധാരാളം ഇലകൾ കൊഴിഞ്ഞും പോയിരുന്നു. ആഴ്ചകൾ കഴിഞ്ഞപ്പോൾ പുതിയ വേരുകൾ ഓടി തുടങ്ങി എന്ന് തോന്നുന്നു. ചെടിക്ക് പുതിയ ഉണർവ് വന്നിരിക്കുന്നു. ധാരാളം പൂക്കളും, താഴെ പുഷ്പ വൃഷ്ടിയും കാണാം.

കുറെ ഇലകൾ മുൻപ് കൊഴിഞ്ഞു പോയതുകൊണ്ട് ഇപ്പോൾ ഇലകളെക്കാൾ കൂടുതൽ പൂക്കൾ ഉണ്ടോ എന്ന് സംശയം! ഏതായാലും ഈ ചെടി രക്ഷപ്പെട്ടതിൽ വലിയ സന്തോഷമുണ്ട്.