പീച്ചി ചെടി ലെയറിങ്ങ് ചെയ്യാൻ പറ്റുമോ? ഒരു പരീക്ഷണം!
|പീച്ചി ചെടി ലെയറിങ്ങ് ചെയ്യാൻ പറ്റുമോ? ഒരു പരീക്ഷണം!
ഈ പീച്ചി ചെടിയിൽ ധാരാളം കായയുള്ള പൂക്കൾ ഉണ്ടാകുന്നുണ്ട്, ഒന്നുമങ്ങ് മെച്ചപ്പെടുന്നില്ല, എല്ലാം ക്രമേണ വാടി പോകുകയാണ്. വളമിട്ടു കൊടുത്തിട്ട് കാര്യമൊന്നും ഉണ്ടായില്ല. അപ്പോൾ ഒരു സംശയം, വേരിൽ നിന്ന് വളരെ ദൂരെയാണല്ലോ പീച്ചിങ്ങകൾ ഉണ്ടാകുന്നത്, ലെയറിങ്ങ് ചെയ്ത് ആ ദൂരമൊന്ന് കുറച്ചു കൊടുത്താൽ മെച്ചമുണ്ടാകുമോ എന്ന്. നിലത്തു പടരുന്ന ചെടിയായ മത്തന്‍ ഇടക്കിടെ വേരുകൾ ഓടുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഉയരത്തിലേക്ക് പടരുന്ന പീച്ചിയിൽ ഇത് വരെ കണ്ടിട്ടില്ല. വള്ളിയുടെ ഒരു ഭാഗം മണ്ണിൽ കുഴിച്ചിട്ട് വേര് മുളക്കുമോ എന്ന് ഒന്ന് പരീക്ഷിച്ചു നോക്കുന്നു. അപ്ഡേറ്റുകൾ പോസ്റ്റ് ചെയ്യാം.