പീച്ചി ചെടി ലെയറിങ്ങ് ചെയ്യാനുള്ള പരീക്ഷണം വിജയകരം!
|പീച്ചി ചെടി ലെയറിങ്ങ് ചെയ്യാനുള്ള പരീക്ഷണം വിജയകരം!
പീച്ചി ചെടി ലെയറിങ്ങ് ചെയ്യാൻ പറ്റുമോ എന്ന ഒരു പരീക്ഷണം രണ്ടു മാസം മുൻപ് തുടങ്ങിയതാണ്. അന്ന് പീച്ചി വള്ളിയുടെ ഒരു ഭാഗം മണ്ണിൽ കുഴിച്ചിട്ട് വേര് മുളക്കുമോ എന്ന് ഒന്ന് പരീക്ഷിച്ചു നോക്കാം എന്ന് വെച്ചു. അന്ന് മണ്ണിൽ കുഴിച്ചിട്ട വള്ളിയുടെ തായ് ചെടിയിൽ നിന്നുള്ള ബന്ധം ഏതാനും ദിവസങ്ങൾ മുൻപ് മുറിച്ചു.
ശേഷിക്കുന്ന ഭാഗം ഉണങ്ങുന്നുണ്ടോ എന്ന് നോക്കാൻ. ദിവസങ്ങൾ കഴിഞ്ഞിട്ടും, ഇത്ര ചൂടുള്ള കാലാവസ്ഥയായിട്ടും വാടിയില്ല. എന്ന് മാത്രമല്ല, പുതിയ ശിഖരവും അതിൽ പൂക്കളും ഉണ്ടായതായി കാണാം. അപ്പോൾ പീച്ചി ലെയറിങ്ങ് പരീക്ഷണം വിജയമാണെന്ന് തന്നെ പറയാം.
