പുതിയ പപ്പായ ചെടി വെട്ടി കളയേണ്ടി വന്നില്ല!

പുതിയ പപ്പായ ചെടി വെട്ടി കളയേണ്ടി വന്നില്ല!

കുറച്ചു നാൾ മുൻപ് ഈ പപ്പായ ചെടി പൂത്തത് പറഞ്ഞിരുന്നല്ലോ. അന്ന് മുഴുവൻ ആൺ പൂക്കളായിരുന്നു. അങ്ങിനെ തന്നെ തുടർന്നാൽ ചെടി വെട്ടി കളയേണ്ടി വരുമോ എന്ന സംശയവും പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ ആ സംശയം മാറി. പപ്പായ ഉണ്ടാകാൻ തുടങ്ങി. എന്നാലും നന്നായി കായ്ക്കാൻ തുടങ്ങിയിട്ടില്ല. പക്ഷെ ആശ്വാസത്തിന് വകയായി. ഇനി കൂടുതൽ പപ്പായകൾ ഉണ്ടാകുമായിരിക്കും.