പുതിയ പൈനാപ്പിൾ ചെടികൾ നട്ടു
|പുതിയ പൈനാപ്പിൾ ചെടികൾ നട്ടു
മുൻപ് നാല് പൈനാപ്പിൾ ചെടികൾ നട്ടതിൽ ഒരെണ്ണം മാത്രമേ ഇപ്പോൾ വളരുന്നുള്ളു. ബാക്കിയെല്ലാം ഉണങ്ങി പോയി. ഇപ്പോൾ പുതിയ രണ്ട് പൈനാപ്പിൾ തലപ്പുകൾ കിട്ടിയപ്പോൾ മറ്റൊരിടത്ത് നട്ടു നോക്കുകയാണ്. മഴക്കാലമായതിനാൽ ഉണങ്ങി പോകില്ലെന്ന് കരുതുന്നു. മഴ കനത്താൽ ചീഞ്ഞു പോകുമോ എന്നറിയില്ല. ഏതായാലും എന്റെ കൃഷികൾ എല്ലാം തന്നെ പരീക്ഷണങ്ങൾ ആണെന്ന് പറയാം. എനിക്ക് കൃഷിയിൽ പ്രത്യേക പരിശീലനം ഒന്നും ഇല്ലല്ലോ. ചെറുപ്പത്തിൽ വീട്ടിൽ കൃഷി ചെയ്തിരുന്നതിന്റെ പരിചയവും പിന്നെ അല്പം ഇൻറർനെറ്റിൽ വായിച്ചുള്ള പരിചയവും മാത്രം.