ബൊഗെയ്ൻവില്ല പൂക്കളിൽ വിത്തുകൾ ഉണ്ടാകാറുണ്ടോ?
|
വർണ്ണാഭമായ നിറങ്ങളുള്ള ബൊഗെയ്ൻവില്ല ബ്രാക്റ്റുകൾക്ക് നടുവിലുള്ള മൂന്ന് യഥാർത്ഥ പുഷ്പങ്ങളിൽ വിത്തുകൾ ഉണ്ടാകുമെത്രെ. വിത്തുകൾ മൂപ്പെത്താൻ മുപ്പത് ദിവസങ്ങൾ എടുക്കുമെന്നും, പിന്നീട് മുളക്കാനും മുപ്പത് ദിവസം വരെ എടുക്കുമെന്നാണ് ഓൺലൈൻ ലേഖനങ്ങൾ പറയുന്നത്. ‘പൂക്കൾ’ അഥവാ ബ്രാക്റ്റുകൾ ഉണങ്ങുമ്പോളാണെത്രെ വിത്തുകൾ ശേഖരിക്കേണ്ടത്. നല്ല തടിച്ച ബ്രൗൺ നിറമുള്ള വിത്തുകളാണ് ഉത്തമം.
ചെറുപ്പത്തിൽ വീട്ടിൽ വലിയ ബൊഗെയ്ൻവില്ല ചെടികൾ ഉണ്ടായിരുന്നെങ്കിലും വിത്തുകൾ ശ്രദ്ധിച്ചിട്ടില്ല. ഇത്തവണ ചെടികൾ വാങ്ങിച്ചിട്ട് ദിവസങ്ങളെ ആയുള്ളൂ. ചെറുപ്പത്തിൽ കമ്പ് നട്ടായിരുന്നു ചെടികൾ വളർത്തിയിരുന്നത്. അന്ന് ഇത്രയും നിറങ്ങൾ ലഭ്യമായിരുന്നില്ല. ഇനി വിത്തുകൾ ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കാം.
Do bougainvillea flowers have seeds?
There are three true flowers at the center of the brightly colored bougainvillea bracts which have seeds inside. Online articles say that it takes thirty days for the seeds to mature and then up to thirty days for germination. The seeds should be collected only when the ‘flowers’ or bracts are dry. Good plump brown colored seeds are best. When I was young, we had large bougainvillea plants at home but never cared for seeds. We used to propagate by stem cuttings. So many colors were not available then. This time it has been only a few days since I bought the plants. Shall observe if there are seeds developing inside the flowers.
Reference: https://www.floweraura.com/blog/how-grow-bougainvillea-bonsai-seed