ബൊഗെയ്ൻവില്ല പൂക്കളെ പറ്റി സ്വല്പം അറിയാം


ബൊഗെയ്ൻവില്ല ചെടികളിൽ ഭംഗിയുള്ള നിറങ്ങളിൽ കാണുന്നത് യഥാർത്ഥത്തിൽ പൂക്കളല്ല. പൂക്കൾക്ക് ചുറ്റുമുള്ള രൂപപരിണാമം വന്ന ഇലകളാണ്. ബ്രാക്റ്റുകൾ എന്നാണ് അവ അറിയപ്പെടുന്നത്. ബ്രാക്റ്റുകൾക്ക് നടുവിലായി മൂന്ന് കുഞ്ഞു പൂക്കൾ കാണാം. ചിലവയിൽ വിടരാനുള്ള മൊട്ടുകളും കാണും. പരാഗണം നടത്തുന്ന പ്രാണികൾ ബ്രാക്റ്റുകളുടെ ഭംഗിയാൽ ആകർഷിക്കപ്പെടുന്നു. വാഴപ്പൂക്കളുടെ ചുറ്റും കാണുന്ന കട്ടിയുള്ള തോട് പോലെയുള്ള ഭാഗവും ബ്രാക്റ്റുകൾ ആണ്.

Let us know a bit more about bougainvillea flowers

The pretty colorfull parts on bougainvillea plants aren’t actually flowers. They are modified or specialized leaves surrounding the flowers. They are known as bracts. Three tiny flowers can be seen in the center of the bracts. Somtimes you may see buds which are yet to open. Pollinating insects are attracted by the beauty of the bracts. Thick sheath like part found around banan flowers are also bracts.