മട്ടുപ്പാവിലെ കൂർക്ക കൃഷി പരാചയപ്പെട്ടോ?


മട്ടുപ്പാവിലെ ചെടിച്ചട്ടികളിൽ കൂർക്ക ചെടികൾ നട്ടിട്ട് കുറച്ചു ദിവസങ്ങളായി. വെയിലിന്റെ ശക്തിയിൽ നട്ട കൂർക്ക ചെടികൾ എല്ലാം വാടാൻ തുടങ്ങി. എന്നാൽ ഈ ചെടി മാത്രം പിടിച്ചു നിൽക്കുന്നുണ്ട്. ആദ്യം വാടിപോയെങ്കിലും പിന്നീട് ചെറുതായി തളിർക്കുന്നത് പോലെ തോന്നിയപ്പോൾ പ്രതീക്ഷയായി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ പ്രതീക്ഷ തെറ്റിയില്ല എന്ന് മനസിലായി. ചെടി വളരുന്നുണ്ട്. പിന്നെയും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഉറപ്പായി. കൂർക്ക ചെടി നശിച്ചിട്ടില്ല. കൂട്ടിന് കുറച്ച് കുഞ്ഞു തൈകൾ കൂടി പ്രത്യേക്ഷപ്പെട്ടു. കളകളാവാം, കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞിട്ട് തീരുമാനിക്കാം.

Has the Chinese Potato cultivation on the terrace failed?

It has been a few days since the Chinese Potato plants were planted in the pots on the terrace. All the Chinese Potato plants began to wither in the bright sunlight. But only this plant is holding on. At first it was withered but then it became hopeful when it appeared like it was sprouting a little. After a few days, I realized that the hope was not lost. The plant is growing. After a few days it was confirmed. The Chinese Potato plant has not died. A few more tiny seedlings were seen sprouting. May be weeds, can decide after a few more days.