മണി കടല ചെടികൾ വളർന്നു വരുന്നു
|മണി കടല ചെടികൾ വളർന്നു വരുന്നു

യാഥാർത്ഥത്തിൽ ഈ മണി കടല ചെടികൾ ഞാൻ നട്ടതല്ല! കിച്ചൻ വേസ്റ്റ് കളഞ്ഞപ്പോൾ അതിൽ രണ്ട് വേവിക്കാത്ത കടല മണികൾ പെട്ടു പോയതാണ്. മുളച്ചു വന്നപ്പോളാണ് എന്റെ ശ്രദ്ധയിൽ പെടുന്നത്. മുൻപ് ഞാൻ പല തവണ മണി കടല കൃഷി ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും വിജയിച്ചിട്ടില്ല. ചെടികൾ കുറച്ചു കഴിയുമ്പോൾ ഉണങ്ങി പോവുകയാണ് പതിവ്. ഈ ചെടികളും അതുപോലെ ഉണങ്ങി പോകുമൊ എന്നറിയില്ല. കാത്തിരുന്ന കാണാം.