മതിൽ മുഴുക്കെ പടർന്ന പീച്ചി ചെടികൾ
|മതിൽ മുഴുക്കെ പടർന്ന പീച്ചി ചെടികൾ

മതിൽ മുഴുക്കെ പടർന്നിരിക്കുന്നത് മൂന്ന് പീച്ചി ചെടികളാണ്. ധാരാളം കൊച്ചു പീച്ചിങ്ങകളും ഇലകൾക്കിടയിൽ കാണാം. പക്ഷെ പലതും എന്തുകൊണ്ടോ വാടി പോകുന്നു. എന്താണ് കാരണമെന്ന് പിടി കിട്ടുന്നില്ല. ഒരു വലിയ പീച്ചിങ്ങയും ഒരു ചെറിയ പീച്ചിങ്ങയുമാണ് ഇത് വരെ പറിച്ചെടുക്കാൻ സാധിച്ചത്. ചെടികൾ നന്നായി വളരുന്നത് കൊണ്ട് ഭാവിയിൽ കുറെ പീച്ചിങ്ങകൾ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. കുറച്ചു കൂടി വളം ഇട്ടു കൊടുത്താലോ എന്നും ചിന്തിക്കുന്നു.