മറ്റൊരു പച്ചക്കറി തൈ – ഏതാണെന്ന് പറയാമോ?
|കഴിഞ്ഞ ദിവസത്തെ ചോദ്യം വളരെ എളുപ്പമായിരുന്നു എന്ന് ചിലർ അഭിപ്രായപ്പെട്ടു. അത് കൊണ്ട് സ്വല്പം കൂടി ബുദ്ധിമുട്ടുള്ള ചോദ്യം ആവാം എന്ന് വെച്ചു. ഈ തൈകൾ ഏത് പച്ചക്കറി ചെടിയുടേതാണെന്ന് പറയാമോ? വളരെ സാധാരണയായി സാമ്പാറിലും മറ്റും ഉപയോഗിക്കുന്ന പച്ചക്കറിയാണ്. രണ്ട് നിറത്തിലുള്ളവ ഞാൻ കൃഷി ചെയ്തിട്ടുണ്ട്.
പുതിയ ഇലകൾ വളരെ ചെറുതായതുകൊണ്ട് ബുദ്ധിമുട്ടാണെങ്കിലോ എന്ന് കരുതി ഇലകൾ കുറച്ചുകൂടി വലുതായപ്പോളുള്ള വിഡിയോ ക്ലിപ്പ് കൂടി ഇതാ.
ഒരു ദിവസം കൂടി കഴിഞ്ഞുള്ള ഇലകളും കാണാം.
നമ്മുടെ നാട്ടിൽ കൃഷിയെ സ്നേഹിക്കുന്ന ധാരാളം പേരുണ്ടെന്ന് ഉത്തരങ്ങൾ കണ്ടപ്പോൾ മനസ്സിലായി. ഇത് വഴുതനയുടെ തൈകളാണ്. പർപ്പിൾ, പച്ച എന്നീ നിറങ്ങളളിലുള്ള വഴുതന കൃഷി ചെയ്തതിൽ കൂടുതൽ കായ്ച്ചതും കൂടുതൽ രുചിയുള്ളതും പച്ച വഴുതനയായിരുന്നു.
Another vegetable seedling: Can you tell which one?
Some commented that last day’s question was too easy. This question may be a little more difficult. Can you tell which vegetable plant these seedlings belong to? Very commonly used vegetable in sambar etc. I have grown this vegetable two different colours of fruits.
Here’s a video clip of the leaves getting a little bigger, just in case the new leaves were too small to be identified.
You can see the leaves after one more day.
After seeing the answers, I realized that there are many people who love agriculture in our region. These are eggplant (brinjal) seedlings. Of the purple and green eggplant cultivars, the green eggplant was fruitier and tastier.