മുട്ടകൾക്ക് കാവൽ നിൽക്കുന്ന ഓന്തിനെ കണ്ടിട്ടുണ്ടോ?

മുട്ടകൾക്ക് കാവൽ നിൽക്കുന്ന ഓന്തിനെ കണ്ടിട്ടുണ്ടോ?

ചെറുപ്പം മുതലേ വീട്ടിലെ ലൈറ്റുകൾക്കടുത്ത് പല്ലിമുട്ടകൾ കണ്ടിട്ടുണ്ടെങ്കിലും, ഓന്ത്‌ മുട്ടകൾ ഞാൻ ആദ്യമായാണ് കാണുന്നത്. കഴിഞ്ഞ ദിവസം ചെടികൾ നോക്കാൻ പോയപ്പോൾ ഓന്ത് ഒരു പുതിയ കുഴിക്കരികിൽ ഇരിക്കുന്നത് കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോൾ കുഴിയിൽ കുറെ മുട്ടകളും കണ്ടു. പല്ലിമുട്ടകളെക്കാൾ വലിപ്പമുണ്ട്. വിഡിയോ എടുക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും, മുൻപൊക്കെ ഓന്തിന്റെ വിഡിയോ എടുക്കാൻ ശ്രമിച്ചപ്പോൾ വേഗം ഓടിപോകുകയാണ് പതിവ്. അത് കൊണ്ട് പെട്ടന്ന് ഒരു ഫോട്ടോ എടുത്തു.

അപ്പോഴേക്കും ഓന്ത് ഓടി പോവുകയും ചെയ്തു. ഓന്ത് പോയ ശേഷം കുഴിയിലെ മുട്ടകൾ നന്നായി കാണാമായിരുന്നു.