മുല്ല വള്ളി ലെയറിങ് ചെയ്യുന്നത് എങ്ങിനെ?

മുല്ല വള്ളി ലെയറിങ് ചെയ്യുന്നത് എങ്ങിനെ?

ലെയറിങ് ചെയ്യാൻ പല വഴികളുണ്ടെന്ന് പറയുന്നു. എയർ ലെയറിങ് ചെയ്യാനുള്ള കിറ്റുകൾ ഓൺലൈൻ ആയി ലഭ്യമാണെത്ര. പക്ഷെ ഞാൻ ഇത് വരെ ഉപയോഗിച്ചിട്ടില്ല. ഞാൻ ഇത് വരെ പ്രകൃതിയിൽ സാധാരണ നടക്കാറുള്ള ലെയറിങ് മാത്രമേ പരീക്ഷിച്ചിട്ടുള്ളു. എയർ ലെയറിങ്ങിൽ ചെടിയുടെ ഒരു ഒരു കമ്പിൽ കുറച്ച് ഭാഗത്ത് സ്വല്പം തൊലി ചുരണ്ടി കളഞ്ഞ് അവിടെ എയർ ലെയറിങ് കിറ്റ് ഉപയോഗിച്ച് മണ്ണ് കെട്ടി വെക്കുമത്രെ. വെള്ളം കടക്കാത്ത രീതിയിൽ പൊതിഞ്ഞു വെക്കും. കുറച്ച് നാൾ കഴിഞ്ഞ് മണ്ണിൽ വേരോടുമ്പോൾ കമ്പ് അതിന് താഴെ മുറിച്ച് വേറെ നടും.

മുല്ല വള്ളി ലെയറിങ് ചെയ്യുന്നത് എങ്ങിനെ

ഞാൻ ചെയ്യുന്നത് വള്ളിയുടെ ഒരു ഭാഗം മണ്ണിൽ കുഴിച്ചിടുക മാത്രമാണ്. വേരോടികഴിയുമ്പോൾ തായ് ചെടിയിൽ നിന്നുള്ള ബന്ധം മുറിക്കും. മുൻപ് മുല്ല വള്ളി ഇങ്ങനെ വിജയകരമായി ലെയറിങ് ചെയ്തിട്ടുണ്ട്. ഈ അടുത്ത കാലത്ത് പീച്ചി വള്ളിയും വിജയകരമായി ലെയറിങ് ചെയ്തു. എന്റെ ഈ ലളിതമായ വഴി നിലത്തു പടർത്താൻ കഴിയുന്ന ചെടികൾക്ക് മാത്രമേ പറ്റു. മുകളിലേക്ക് മാത്രം വളരുന്ന ചെടികൾക്ക് എയർ ലെയറിങ് തന്നെ വേണം. അത് അടുത്ത പരീക്ഷണമായി ചെയ്യാമെന്ന് വിചാരിക്കുന്നു.